POLITICS

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം

കെ പി സി സി യുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ ഒന്നാം വര്‍ഷം ആഘോഷിച്ചു. കെ പി സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രിമാര്‍, കെ പി സി സി ഭാരവാഹികള്‍, യു ഡി എഫ് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ബി ജെ പി നേതാവ് ഒ രാജഗോപാല്‍ ഉപവാസമനുഷ്ഠിച്ചു. മുസ്ളീംലീഗിന് കേരളം തീറെഴുതിയെന്നു ആരോപിച്ചായിരുന്നു ഉപവാസം. ഉപവാസം സി കെ പത്മനാഭന്‍ ഉദ്ഘടാനം ചെയ്തു.

രാജയ്ക്ക് ജാമ്യം

2 ജി സ്പെക്ട്രം കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി എ രാജയ്ക്ക് ജാമ്യം ലഭിച്ചു. ടെലികോം ഭവന്‍ സന്ദര്‍ശിക്കരുതെന്നും തമിഴ്നാടിന് പോകുന്നതിന് മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നുമുള്ള നിബന്ധനയോടെയാണ് ജാമ്യം. ജാമ്യതുക 25 ലക്ഷമാണ് കെട്ടിവയ്ക്കേണ്ടത്. കഴിഞ്ഞ പതിനഞ്ച് മാസമായി എ രാജ തിഹാര്‍ ജയിലിലായിരുന്നു. മന്ത്രിയെ സ്വീകരിക്കാന്‍ ഡി എം കെ പ്രതിനിധികള്‍ തിഹാര്‍ ജയിലില്‍ എത്തിയിരുന്നു. ഡല്‍ഹിയിലെ ഭവനത്തില്‍ തിരിച്ചെത്തിയ എ രാജ മാധ്യമപ്രതിനിധികളെ കാണാന്‍ വിസമ്മതിച്ചു.

കുലംകുത്തിയും വര്‍ഗവഞ്ചകരും

സി പി എമ്മില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള പോര് രൂക്ഷമാകുന്നു.
ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവായ ടി പി ചന്ദ്രശേഖനെ കുലംകുത്തിയെന്ന് വിളിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ടി പിയെ ധീരനായ കമ്മ്യൂണിസ്റായാണ് വി എസ് ഉപമിച്ചത്. ഒഞ്ചിയത്ത് നടന്ന പിളര്‍പ്പ് 1964 ലെ പിളര്‍പ്പിന് സമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്ന് ഡാങ്കെ തങ്ങളെ വര്‍ഗ്ഗവഞ്ചകരാണെന്ന് വിളിച്ച് ആക്ഷേപിച്ചു. കാലം മാറിയപ്പോള്‍ വര്‍ഗ്ഗവഞ്ചക•ാരുടെ പിറകില്‍ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്. അതുപോലെ സി പി എമ്മില്‍ നിന്ന് വിട്ടുപോയവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ആവശ്യമാണെന്നും അവരുടെ ആശയങ്ങള്‍ക്കും നയങ്ങള്‍ക്കും വിലകല്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രി ഗണേഷ് കുമാറിനെ മാറ്റാന്‍ പിള്ളയുടെ കത്ത് മുഖ്യമന്ത്രി സ്വീകരിച്ചില്ല

മന്ത്രി കെ. ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി സി. വേണുഗോപാല്‍ കത്ത് നല്‍കിയെങ്കിലും മുഖ്യമന്ത്രി അത് സ്വീകരിച്ചില്ല. ഇവര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ എന്‍. എസ്. എസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു. തന്നിഷ്ടപ്രകാരമാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് പത്രമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും കൂടി ആര്‍. ബാലകൃഷ്ണപിള്ള പ്രസ്താവിച്ചിരുന്നു.

കെ പി സി സി യോഗത്തില്‍ നിന്ന് കെ. മുരളീധരന്‍ എം. എല്‍. എ. ഇറങ്ങിപ്പോയി

മുസ്ളീംലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്നം വഷളായതില്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ക്ക് ഒരുപോലെ പാളിച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ പി സി സി പ്രസിഡന്റും മുഖ്യമന്ത്രിയും ഉള്ളപ്പോള്‍ മറ്റു നേതാക്കള്‍ ഈ കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ല. ഈ വിഷയത്തില്‍ പരസ്യപ്രസ്താവന വിലക്കിയതാണ്.

അയ്യേ അടിയും പാഴായ പാലാക്കിനാവും കൊട്ടാരത്തില്‍ സുഖവാസം നടത്തിയാലും അണ്ണാന്‍

മരഞ്ചാട്ടം മറക്കില്ല എന്ന മട്ടിലാണ് കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ പോക്ക്. ഒരിക്കലും മതിവരാത്ത ആഗ്രഹങ്ങളുടെ സന്തതിയായ ഗ്രൂപ്പു പോരുകള്‍ അങ്ങനെ കണ്ണൂര്‍ കലാപമായപ്പോള്‍ വീണ്ടും "അയ്യേ'' അടിയായി (ഐ - എ) രൂപാന്തരപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇത് വെറും ഒരു പോസ്ററിനെ ചൊല്ലിയുള്ള വിവാദമോ, കെ. സുധാകരന്‍ എം പിയുടെ താന്‍പോരിമയുടെ ബാക്കിപത്രമോ എന്നൊക്കെ പറഞ്ഞ് ചായക്കോപ്പിലെ കൊടുങ്കാറ്റായി ചിത്രീകരിക്കാന്‍ പറ്റുന്ന നില കൈവിട്ട് താഴേക്ക് വേരോടിത്തുടങ്ങിയ പ്രയാണത്തില്‍ ഉമ്മന്‍ചാണ്ടി അധികാരം മുഴുവന്‍ കക്ഷത്ത് വച്ച് ഓടരുത് എന്ന് പറയുന്നവരുടെ ഗദ്ഗദങ്ങളുടെ പ്രകമ്പനമായും വ്യാഖ്യാനിക്കാം.

നേരിട്ടുള്ള വിദേശ നിക്ഷേപം: റീട്ടെയില്‍ മേഖല മുഖം മാറ്റുമ്പോള്‍ ഗുണം ലഭിക്കുന്നത് ആര്‍ക്ക്?

റീട്ടെയില്‍ രംഗത്ത് വിദേശ നിക്ഷേപ പരിധി 51 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനത്തെ കേരളത്തിലെ ചെറുകിടകച്ചവടക്കാര്‍ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. ആഗോള രംഗത്തെ റീട്ടെയില്‍ ഭീമന്മാര്‍ ഇനി ഇന്ത്യയിലേക്കുള്ള ഒഴുക്കിന് വേഗത കൂട്ടാനാണ് സാധ്യത. ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപം ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ചില ബ്രാന്റുകള്‍ക്ക് 51 ശതമാനവും ചില ബ്രാന്റുകള്‍ക്ക് 100 ശതമാനവും വിദേശ നിക്ഷേപം അനുവദിക്കുന്ന പുതിയ നയം വന്നതോടെ അടുത്ത അഞ്ച് - പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ റീട്ടെയില്‍ വ്യാപാരരംഗത്ത് ഏകദേശം 1000 കോടി ഡോളറിന്റെ വിദേശ നിക്ഷേപം കടന്നുവരുമെന്ന് കരുതുന്നു.

ടൂറിസത്തെ തകര്‍ക്കുന്ന റെയ്ഡ് വീരന്മാര്‍ വീണ്ടുമുയരുന്ന ആഗോള സാമ്പത്തിക മാന്ദ്യഭീഷണിയില്‍

ഭിതിയിലായ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് മറ്റൊരു ഇരുട്ടടിയാവുന്നതരത്തില്‍ പോലീസും എക്സൈസ് വകുപ്പും പെരുമാറുന്നത് ഇവിടുത്തെ ടൂറിസത്തെ തകര്‍ക്കും എന്ന ആശങ്ക ഉയരുന്നു.
ആരോടൊക്കെയോ പകതീര്‍ക്കുന്ന തരത്തില്‍ ടൂറിസ്റ് സീസണ്‍ ആരംഭിച്ചശേഷം പ്രമുഖ ടൂറിസ്റ് കേന്ദ്രങ്ങളില്‍ നിരന്തം റെയ്ഡ് നടത്തുന്നത് വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റുകളുടെ ഒഴിഞ്ഞുപോക്കിന് കാരണമാവുന്നു.
ഇത്തവണത്തെ ടൂറിസ്റ് സീസണ്‍ ആരംഭിച്ച നവംബര്‍ മാസം മുതല്‍ പുതുവര്‍ഷഘോഷവേള വരെ നിരവധി തവണ കേരളത്തിലെ പ്രമുഖ അന്താരാഷ്ട്ര ടൂറിസ്റ് കേന്ദ്രമായ കോവളത്തും, വര്‍ക്കലയിലും വന്‍പോലീസ് സന്നാഹത്തോടെയുള്ള റെയ്ഡ് നടത്തി.

സംസ്ഥാന സര്‍ക്കാര്‍ നയം വ്യക്തമാക്കണം വേള്‍ഡ് മലയാളി കൌണ്‍സില്‍

മാറി, മാറിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുനല്‍കി 157 ഏക്കര്‍ ഭൂമി ലഭിക്കാത്തതിനാല്‍ വിമാനത്താവളവികസനം മുരടിച്ചിരിക്കുകയാണ്. 2011 ആഗസ്റ് എട്ടിന് കേരള മന്ത്രിസഭയുടെ മൂന്നു മാസത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ ഫലപ്രദമായ യാതൊരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.

ജസ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് തിരുവനന്തപുരം പൌരാവലി നല്‍കിയ സ്വീകരണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിനു വേണ്ടി അഡ്വ. നടക്കല്‍ ശശി, ഷാജി എം. മാത്യു തുടങ്ങിയവര്‍ പൊന്നാട അണിയിക്കുന്നു

ജസ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് തിരുവനന്തപുരം പൌരാവലി നല്‍കിയ സ്വീകരണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിനു വേണ്ടി അഡ്വ. നടക്കല്‍ ശശി,
ഷാജി എം. മാത്യു തുടങ്ങിയവര്‍ പൊന്നാട അണിയിക്കുന്നു

Pages