HEALTH

health

മൊബൈല്‍ ടവറുകള്‍ക്ക് 80 അടിയില്‍ കൂടുതല്‍ ഉയരം വേണം

മൊബൈല്‍ ടവറുകള്‍ക്ക് 80 അടിയില്‍ കൂടുതല്‍ ഉയരക്കൂടുതല്‍ വേണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. അപകടകരമായ കാന്തിക വികിരണം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ടെലികോം വകുപ്പിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.

കുട്ടികള്‍ക്കുവേണം പോഷകാഹാരം

പഠിക്കാനായാലും കളിക്കാനായാലും കുട്ടികള്‍ക്ക് പോഷകഗുണമേന്മറെയുള്ള ഭക്ഷണം ആവശ്യമാണ്. പഠിക്കുന്ന കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. അസ്ഥികളുടെയും മസിലുകളുടെയും വളര്‍ച്ചയ്ക്കുമാത്രമല്ല ബുദ്ധിവളര്‍ച്ചയ്ക്കും നല്ല ഭക്ഷണം കുട്ടികള്‍ക്ക് കൂടിയേതീരൂ.
പഴയകാലത്തെ അപേക്ഷിച്ച് ഇന്നുള്ള കുട്ടികള്‍ മാനസികമായി വളരെ അധ്വാനിക്കുന്നവരാണ്. അതിനാല്‍ സമീകൃത ആഹാരമാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ആവശ്യം. പാല്‍, പാലുല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറി, സംസ്കരിച്ച പഴങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

ഫാറ്റി ലിവര്‍ പ്രതിരോധിക്കാന്‍

മദ്യം ഒഴിവാക്കുക
അമിതവണ്ണം കുറയ്ക്കുക
ഫ്രൈ ചെയ്ത ആഹാരങ്ങള്‍ ഉപേക്ഷിക്കുക
പാക്കേജ് ആഹാരങ്ങള്‍ ഒഴിവാക്കുക.
ന്യൂഡില്‍സ്, കേക്കുള്‍ തുടങ്ങിയ മധുരപലഹാരങ്ങള്‍ കുറയ്ക്കുക.