മാസവാരഫലവിചാരം
ഒരാള്‍ ജനിച്ച സമയത്ത് ഉണ്ടായിരുന്ന ഗ്രഹസ്ഥിതികള്‍ അയാളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനമാണ് ജാതക ഫലനിരീക്ഷണത്തിലൂടെ നാം കണ്ടെത്തുന്നത്. അതോടൊപ്പം തന്നെ, ഇപ്പോള്‍ സൂര്യനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍ വളരെയേറെ ഗുണദോഷാനുഭവങ്ങള്‍ക്കു കാരണമായ സ്വാധീനം നമ്മളില്‍ ഉണ്ടാകുന്നുണ്ട്. (ഉദാ: ചന്ദ്രന്റെ സ്വാധീനം മൂലമുണ്ടാകുന്ന വേലിയേറ്റവും വേലിയിറക്കവും) ഇതിന് ഗോചരഫലമെന്നാണു പറയുന്നത്. ദശാഫലത്തോടും പ്രശ്നചിന്തയോടുമൊപ്പം ഗോചരഫലം കൂടെ ഘടിപ്പിച്ചാണ് ജ്യോതിഷികള്‍ ഫലപ്രവചനം നടത്തുന്നത്. അതില്‍ ഗുരു (വ്യാഴന്‍), ശനി എന്നീ ഗ്രഹങ്ങളുടെ ഫലങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നു. വ്യാഴന് സൂര്യനെ ചുറ്റുന്നതിന് 12 വര്‍ഷം വേണം. ഒരു വ്യാഴവട്ടക്കാലം എന്ന് ഇതിനു പറയും. കലാസാഹിത്യരംഗങ്ങളില്‍ ഒരു വ്യാഴവട്ടക്കാലം തിളങ്ങിനിന്നു. എന്തൊക്കെ പറയുമ്പോള്‍ 12 വര്‍ഷം എന്ന് രാഷ്ട്രീയക്കാര്‍ക്കു അറിയുമോ എന്നറിയില്ല. ശനിക്ക് ഒരു പ്രാവശ്യം സൂര്യനെ ചുറ്റുന്നതിന് 30 വര്‍ഷം വേണ്ടതുണ്ട്. 12 രാശികളിലൂടെ കടന്നുപോകുമ്പോള്‍ ശരാശരി 2 1/2 വര്‍ഷം വീതം ഓരോ രാശിയിലും നില്ക്കും. നാം ജനിച്ച രാശിയുടെ 12 ല്‍ ശനി വരുമ്പോള്‍ 'ഏഴരശനി' തുടങ്ങും. 12-1-2 എന്നീ മൂന്ന് രാശികളിലൂടെ 7 1/2 വര്‍ഷം ഏഴരശനിയുടെ വിശേഷാനുഭവങ്ങള്‍ നമുക്ക് ആസ്വദിക്കാം. ഒപ്പം തന്നെ 4,7,10 എന്നീ രാശികളില്‍ നില്ക്കുമ്പോള്‍ 'കണ്ടകശനി' ആയും നമ്മെ സുഖിപ്പിക്കും. ഇപ്പോള്‍ കന്നി രാശിയില്‍ നില്ക്കുന്ന ശനി 2011 നവംബര്‍ 15 ാം തീയതി തുലാം രാശിയില്‍ പ്രവേശിക്കുന്നു. നിങ്ങള്‍ ജനിച്ച രാശി അനുസരിച്ച് ഏഴരശനിയോ കണ്ടകശനിയോ തുടങ്ങുകയോ തീരുകയോ ചെയ്തിട്ടുണ്ടോ എന്നു കണ്ടുപിടിക്കാന്‍ ശ്രമിക്കുമല്ലോ.
മേടം രാശി
ഈ രാശിക്കാര്‍ക്കു കണ്ടകശനി തുടങ്ങുന്നു. ശനി സഞ്ചാരം ഏഴാം ഭാവത്തിലായതിനാല്‍ ദാമ്പത്യ പ്രശ്നങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ദൂരത്തേക്കു സ്ഥാനമാറ്റം പ്രതീക്ഷിക്കാം. കടംവരാന്‍ വഴി ഉള്ളതിനാല്‍ ലോണിനു ശ്രമിച്ചാല്‍ നടക്കും. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ വീട്ടുകാരുടമായി തെറ്റാതിരിക്കാന്‍ ചെറുപ്പക്കാരായ ദമ്പതികള്‍ ശ്രദ്ധിക്കേണ്ടതും, വൃദ്ധ ദമ്പതികളില്‍ ഒരാളിന്റെ വിയോഗം വിഷമമുണ്ടാക്കാവുന്നതുമാണ്.
ഇടവം രാശി
ഈ രാശിക്കാര്‍ക്കു അഞ്ചാംസ്ഥാനത്തുനിന്ന് ശനി മാറുന്നതു ആശ്വാസകരമായ ഫലങ്ങള്‍ നല്കും. പുത്രസംബന്ധമായ ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം. സന്താന തടസമുണ്ടായിരുന്ന ദമ്പതിമാര്‍ക്കു അനുകൂലാനുഭവം ലഭ്യമാകും. 4 ല്‍ കുജന്‍ സഞ്ചരിക്കുന്നതിനാല്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതു ശ്രദ്ധിക്കുകയും വസ്തുസംബന്ധമായ തര്‍ക്കങ്ങളില്‍ നിന്നു ഒഴിഞ്ഞുനില്ക്കുകയും ചെയ്യണം. സുബ്രഹ്മണ്യക്ഷേത്രദര്‍ശനം മുടങ്ങാതെ നടത്തുകയും ഷഷ്ഠി കവചം ജപിക്കുകയും ചെയ്യുക.
മിഥുനം രാശി
ഈ രാശിക്കാര്‍ക്കു കണ്ടകശനി മാറുകയാണ്. ത•ൂലം ഗൃഹാന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന ഒരുപാട് അസ്വാസരസ്യങ്ങള്‍ മാറിക്കിട്ടും. സാമ്പത്തികവിഷയങ്ങളിലും കുറച്ച് ആശ്വാസം പ്രതീക്ഷിക്കാം. തൊഴില്‍ അന്വേഷകര്‍ക്കു ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറും. തീര്‍ത്ഥയാത്രകള്‍, സുഹൃദ്ജനസന്ദര്‍ശനങ്ങള്‍ എന്നിവ തരപ്പെടും. എങ്കിലും മനചാഞ്ചല്യം തുടരുന്നതാണ്. അയ്യപ്പദര്‍ശനം മുടങ്ങാതെ നടത്തുക. ശിവപ്രീതി വരുത്തുകയും വേണം.
കര്‍ക്കിടക രാശി
ഈ രാശിക്കാര്‍ക്കു ശനി കണ്ടകനായി വരുന്നതിനാല്‍ സ്ഥാനചലനം ഉറപ്പാണ്. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ ജോലി മാറുന്നത് വളരെ ശ്രദ്ധിച്ചുവേണം. ചിലപ്പോള്‍ ജോലി ഇല്ലാതെ കുറേദിവസം നില്ക്കേണ്ടിവന്നേക്കും. കടം വരാന്‍ സാധ്യത ഉള്ളതിനാല്‍ ഗൃഹം നിര്‍മ്മിക്കുന്നതും പരിഷ്കരിക്കുന്നതും നല്ലതാണ്. ലോണില്‍ വാഹനം വാങ്ങുകയും ചെയ്യാം. ഗൃഹസമാധാനക്കുറവ്, സുഹൃദ്ബന്ധങ്ങളില്‍ പ്രതിസന്ധികള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. കൂട്ടുകച്ചവടക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുക. അരയാല്‍ വൃക്ഷത്തെ പ്രദക്ഷിണം വയ്ക്കുകയും "മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണുരൂപിണേ, അന്തതഃ ശിവരൂപായ വൃക്ഷരാജായതേ നമഃ'' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
ചിങ്ങം രാശി
ഈ രാശിക്കാര്‍ക്കു 7 1/2 വര്‍ഷത്തോളമായി തുടര്‍ന്നുകൊണ്ടിരുന്ന ഏഴരശനി അവസാനിക്കുന്നു. തല്‍ഫലമായി പ്രകടമായ പല മാറ്റങ്ങളും അനുകൂലമായി പ്രതീക്ഷിക്കാം. ഒരുപാട് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നവര്‍ക്കും, കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നവര്‍ക്കും ശാശ്വതപരിഹാരങ്ങള്‍ക്കു വഴിതുറക്കും. പുതിയ തൊഴില്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. ബിസിനസുകാര്‍ക്കു പുരോഗതി പ്രതീക്ഷിക്കാം. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കു അതു കുറച്ചുനാള്‍ കൂടി തുടരും. ധന്വന്തരിമന്ത്രം തുടര്‍ച്ചയായി ജപിക്കുന്നത് ഉത്തമം.
കന്നിരാശി
ഈ രാശിക്കാര്‍ക്കു ഏഴരശ്ശനി മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. തുലാം ശനിക്ക് ഉച്ചബലമുള്ള സ്ഥാനമാകയാല്‍ ഏഴരശ്ശനിയുടെ കാഠിന്യം കുറയും. ആകയാല്‍ ബിസിനസ് വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആവശ്യമായ ധനം വന്നുചേരും. ഗൃഹനിര്‍മ്മാണത്തിനു ലഭിക്കാനുള്ള ലോണിനു ഉണ്ടായിരുന്ന തടസങ്ങള്‍ മാറും. ശമ്പള വര്‍ദ്ധ പ്രതീക്ഷിച്ചിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു അതു ലഭിക്കും. വാഹനകച്ചവടക്കാര്‍ ലോണ്‍ ഓഫറുകളുമായി പിടികൂടി കടക്കാരനാക്കും. ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കുക. ശബരിമല ദര്‍ശനം നടത്തുക.
തുലാംരാശി
ഈ രാശിക്കാര്‍ക്കു ഏഴരശ്ശനി രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നു. ജ•രാശിയില്‍ തുലാത്തില്‍ പ്രബലശക്തിയുള്ള സ്ഥാനത്തു വരുന്ന ശനി, കഴിഞ്ഞ കാലദോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഗുണഫലപ്രദായകനായിരിക്കും. കുജനും ഗുരുവും അനുകൂല സ്ഥാനങ്ങളിലുമാണ്. ആകയാല്‍ ഉദ്ദിഷ്ടകാര്യസാധ്യതകളും വിദേശസഞ്ചാരത്തിനും അവസരവും പ്രതീക്ഷിക്കാം. ബിസിനസുകാര്‍ക്കു ഉത്തമകാലമാണ്. സ്ഥാനം മാറി പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും പുതിയ തൊഴില്‍ അന്വേഷകര്‍ക്കും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. ഇഷ്ടദേവപ്രാര്‍ത്ഥനകളും ശിവ പ്രീതിയും വരുത്തുക.
വൃശ്ചികം രാശി
ഈ രാശിക്കാര്‍ക്കു ഏഴരശനി തുടങ്ങുകയാണ്. ഗുരു ആറാം ഭാവത്തിലും, കുജന്‍ കര്‍മ്മസ്ഥാനത്തും സഞ്ചരിക്കുന്നു. ആകയാല്‍ തൊഴില്‍ രംഗം വളരെ ശ്രദ്ധിക്കുക. മുടക്കങ്ങളും, സ്ഥാനചലനങ്ങളും, അശ്രദ്ധമൂലം കുഴപ്പങ്ങളും, നിയമപ്രശ്നങ്ങളും നേരിടുന്നതിനു സാധ്യത കാണുന്നു. ചില സാമ്പത്തിക ബാധ്യതകള്‍ അവിചാരിതമായി വന്നുചേരുമെന്നതിനാല്‍ കുറച്ചു ശ്രദ്ധ എല്ലാ കാര്യങ്ങളിലും അത്യന്താപേക്ഷിതമാണ്. വരുന്ന മണ്ഡലക്കാലം വ്രതമായി ആചരിക്കാമെങ്കില്‍ ഉത്തമമായിരിക്കും. ശാസ്താ ക്ഷേത്രദര്‍ശനവും സഹസ്രനാമാര്‍ച്ചനയും ഗുണം ചെയ്യും.
ധനുരാശി
ഈ രാശിക്കാര്‍ക്ക് കണ്ടകശനി തീരുന്നു. തൊഴില്‍ രംഗത്തു കാര്യമായ പുരോഗതി ഇനി മുതല്‍ ഉണ്ടാകും. സ്ഥലം, വാഹനം എന്നിവ വാങ്ങുന്നതിനു അനുകൂലമായ സമയമാണ്. ഔദ്യോഗിക രംഗത്തു സ്ഥാനക്കയറ്റത്തിനു ഉണ്ടായിരുന്ന തടസ്സം മാറിക്കിട്ടും. റിയല്‍ എസ്റേറ്റ് ബിസിനസുകാര്‍ക്കു വലിയ നേട്ടം പ്രതീക്ഷിക്കാം. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും പഠിക്കുന്ന കുട്ടികള്‍ക്കും അനുകൂലഫലസിദ്ധി ലഭിക്കും. വൃശ്ചികം - ധനു മാസങ്ങളില്‍ കുറച്ചു ആരോഗ്യ വിഷമതകള്‍ക്ക് സാധ്യതയുണ്ട്. ശിവ പ്രീതി വരുത്തുക.
മകരം രാശി
ഈ രാശിക്കാര്‍ക്ക് കണ്ടകശനി തുടങ്ങുന്നു. കുജന്റെ അഷ്ടമത്തിലെ സഞ്ചാരവും കാണുന്നു. ആകയാല്‍ തൊഴില്‍ മേഖല വളരെ ശ്രദ്ധിക്കുക. സ്ഥാനചലനങ്ങളും, കുറച്ചു ശത്രുതകളും, നേരിയ അപകടസാധ്യതകളുമുണ്ട്. ദേവകാര്യങ്ങളിലെ താല്പര്യക്കുറവും അലസതയും കാരണമായി കാര്യവിഘ്നങ്ങള്‍ നിരന്തരം ഉണ്ടാകും. കൃത്യനിഷ്ഠയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. സുബ്രഹ്മണ്യ സ്വാമിയെയും ഹനുമാന്‍ സ്വാമിയെയും ദര്‍ശിച്ച് അര്‍ച്ചനകളും, പ്രാര്‍ത്ഥനകളും നടത്തിക്കൊണ്ടിരിക്കുക.
കുംഭം രാശി
ഈ രാശിക്കാര്‍ക്കു ശനിയുടെ മാറ്റം പ്രത്യേക ഗുണദോഷങ്ങളൊന്നും ചെയ്യുന്നില്ലെങ്കിലും കുജന്റെ സഞ്ചാരം അനുകൂലമല്ല. ആകയാല്‍ ഗൃഹസമാധാനം കുറയും. വേണ്ടാത്ത സൌഹൃദങ്ങള്‍ മൂലം മനഃസ്ഥാപവും ഉണ്ടാകും. തൊഴില്‍ അന്വേഷകര്‍ക്കു പുതിയ ജോലി ലഭിക്കാനിടയുണ്ട്. അപ്രതീക്ഷിതമായ സഹായങ്ങളും ലഭിക്കും. സുബ്രഹ്മണ്യനെയും, വരാഹമൂര്‍ത്തിയെയും പ്രാര്‍ത്ഥിക്കുക.
മീനം രാശി
ഈ രാശിക്കാര്‍ക്ക് കണ്ടകശനി തീരുകയാണ്. ആകയാല്‍ ദാമ്പത്യ സംബന്ധമായ നിലനിന്നിരുന്ന അകല്‍ച്ചകളും ആശയക്കുഴപ്പങ്ങളും മാറിക്കിട്ടും. വിവാഹിതരാകാത്തവര്‍ക്കു ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും. ഉദ്ദിഷ്ടകാര്യലാഭവും, പുതിയ പ്രവര്‍ത്തന മേഖലകളുമായി സമ്പര്‍ക്കവും ഉണ്ടാകും. ദൂരദേശ യാത്രികള്‍ക്കു സാധ്യതയുമുണ്ട്. ഇഷ്ടദേവ പ്രീതിവരുത്തുക. ഓം ശനീശ്വരായ വിദ്മഹേ ഛായാ പുത്രായ ധീമഹി തന്നോ മന്ദഃ പ്രചോതയാത്.
