LATEST NEWS

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 2 ന്

സി പി എമ്മില്‍ വിഭാഗീയതയുടെ പേരില്‍ എം എല്‍ എ സ്ഥാനം ഒഴിഞ്ഞ ആര്‍ സെല്‍വരാജ് വീണ്ടും മത്സരരംഗത്ത്. നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിന് നടക്കും.

വൈദ്യുതി നിരക്ക് പുതുക്കി

ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് പുതുക്കി. മാസംതോറും 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ യൂണിറ്റൊന്നിന് 10 രൂപ ഈടാക്കാനാണ് പുതിയ ഉത്തരവ്. ഏപ്രില്‍ 26 ന് നിലവില്‍ വരുന്ന പുതിയ നിരക്ക് മെയ് 31 വരെ ബാധകമായിരിക്കും.

റിസാറ്റിലും വിജയക്കൊടി

ഇന്ത്യയുടെ പ്രഥമ ബാലിസ്റിക് മിസൈലായ അഗ്നി 5 ന്റെ വിജയത്തിനുശേഷം, റഡാര്‍ ഇമേജിംഗ് ഉപഗ്രഹവിക്ഷേപണത്തിലും വിജയക്കൊടി നാട്ടി. ഇന്ത്യയുടെ റഡാര്‍ ഇമേജിംഗ് ഉപഗ്രഹം റിസാറ്റ് 1 ഇന്നലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് പറന്നുയര്‍ന്നപ്പോള്‍ ഇന്ത്യക്ക് അഭിമാനനിമിഷമായി.

ആപ്പിളിന്റെ പുതിയ ഐപാഡ് ഇന്ത്യയില്‍

ആപ്പിളിന്റെ പുതിയ ഐപാഡ് ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍. കറുപ്പും വെളുപ്പും നിറത്തിലുമാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. വൈ ഫൈ എന്നാണ് പുതിയ മോഡലിന്റെ പേര്.

യുവരാജ് സിംഗ് വീണ്ടും ക്രീസില്‍

അമേരിക്കയില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സകഴിഞ്ഞ് മടങ്ങിയെത്തിയ യുവരാജ് സിംഗ് വീണ്ടും ക്രിക്കറ്റ് ബാറ്റുമായി ക്രീസില്‍ എത്തിയത് ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷമുള്ള വാര്‍ത്തയാകുന്നു. ആറുമാസത്തോളം യുവരാജ് അമേരിക്കയില്‍ ചികിത്സയിലായിരുന്നു.

ബി ജെ പി മുന്‍അധ്യക്ഷന്‍ ബംഗാരൂ ലക്ഷ്മണന് നാലുവര്‍ഷം തടവും ഒരു ലക്ഷം പിഴയും

തെഹല്‍ക്ക നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെ അഴിമതിക്കാരനാണെന്ന് തെളിഞ്ഞ ബി ജെ പി മുന്‍ അധ്യക്ഷന്‍ ബംഗാരൂ ലക്ഷ്മണന് നാലുവര്‍ഷം തടവും ഒരു ലക്ഷം പിഴയും. ആയുധ ഇടപാടുകാരനെന്ന വ്യാജേന, കരസേനയ്ക്കുള്ള തെര്‍മല്‍ ബൈനോക്കുലര്‍ ഇടപാടില്‍ പ്രതിരോധമന്ത്രാലയത്തിനു ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി നല്കുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ തെഹല്‍ക്ക പകര്‍ത്തി ബംഗാരു ലക്ഷ്മണനെ കുടുക്കുകയായിരുന്നു.

ചെമ്മനം ചാക്കോയ്ക്ക് കുഞ്ചന്‍ നമ്പ്യാര്‍ പുരസ്കാരം

ഈ വര്‍ഷത്തെ കുഞ്ചന്‍ നമ്പ്യാര്‍ പുരസ്കാരം കവി ചെമ്മനം ചാക്കോയ്ക്ക്. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് കുഞ്ചന്‍ നമ്പ്യാര്‍ പുരസ്കാരം.

എന്‍ പ്രഭാകരന് മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്കാരം

ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരം എന്‍ പ്രഭാകരന്‍ അര്‍ഹനായി. 33,333 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സാഹിത്യരംഗത്ത് നടത്തിയ സമഗ്രസംഭാവനയ്ക്കാണ് ഈ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്.

ഇന്ധന വില ഉയര്‍ത്തേണ്ട സാഹചര്യം : പ്രധാനമന്ത്രി

ആഗോളതലത്തിലെ വിലവര്‍ദ്ധനവും ഇറക്കുമതി ചെലവില്‍ ഉണ്ടായ വര്‍ദ്ധനവും നേരിടാന്‍ ഇന്ധന വില കൂട്ടേണ്ട സാഹചര്യമാണ് നിലവിലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ക്രൂഡോയല്‍ വിതരണത്തില്‍ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ്. രണ്ടുവര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വില നിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നു. അതേസമയം, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലനിര്‍ണായകാവകാശം ഇപ്പോഴും സര്‍ക്കാരിന്റെ കൈകളില്‍ തന്നെയാണ്.

നഴ്സുമാരുടെ ശമ്പാളം 12,900 രൂപയാക്കാന്‍ ബലരാമന്‍ കമ്മിറ്റിയുടെ ശുപാര്‍ശ

സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ പ്രതിമാസശമ്പളം 12,900 രൂപയാക്കാന്‍ ബലരാമന്‍ കമ്മിറ്റിയുടെ ശുപാര്‍ശ. എട്ടുമണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം നിര്‍ബന്ധമാക്കാനും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. സര്‍ക്കാര്‍ നഴ്സുമാരുടെ അടിസ്ഥാനശമ്പളത്തില്‍ നിന്ന് ആയിരം രൂപ കുറച്ചാണ് സ്വകാര്യ മേഖലയില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം ആയിരം രൂപ യൂണിഫോം അലവന്‍സും 15,000 രൂപ വരെ അടിസ്ഥാന ശമ്പളം വാങ്ങുന്നവര്‍ക്ക് ഒരു മാസ ശമ്പളം ബോണസും നല്‍കണം.

മൊബൈല്‍ ടവറുകള്‍ക്ക് 80 അടിയില്‍ കൂടുതല്‍ ഉയരം വേണം

മൊബൈല്‍ ടവറുകള്‍ക്ക് 80 അടിയില്‍ കൂടുതല്‍ ഉയരക്കൂടുതല്‍ വേണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. അപകടകരമായ കാന്തിക വികിരണം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ടെലികോം വകുപ്പിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.

കെ പി സി സി യോഗത്തില്‍ നിന്ന് കെ. മുരളീധരന്‍ എം. എല്‍. എ. ഇറങ്ങിപ്പോയി

മുസ്ളീംലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്നം വഷളായതില്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ക്ക് ഒരുപോലെ പാളിച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ പി സി സി പ്രസിഡന്റും മുഖ്യമന്ത്രിയും ഉള്ളപ്പോള്‍ മറ്റു നേതാക്കള്‍ ഈ കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ല. ഈ വിഷയത്തില്‍ പരസ്യപ്രസ്താവന വിലക്കിയതാണ്.

മന്ത്രി ഗണേഷ് കുമാറിനെ മാറ്റാന്‍ പിള്ളയുടെ കത്ത് മുഖ്യമന്ത്രി സ്വീകരിച്ചില്ല

മന്ത്രി കെ. ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി സി. വേണുഗോപാല്‍ കത്ത് നല്‍കിയെങ്കിലും മുഖ്യമന്ത്രി അത് സ്വീകരിച്ചില്ല. ഇവര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ എന്‍. എസ്. എസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു. തന്നിഷ്ടപ്രകാരമാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് പത്രമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും കൂടി ആര്‍. ബാലകൃഷ്ണപിള്ള പ്രസ്താവിച്ചിരുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അന്‍സാരി, പ്രണബ് എന്നിവര്‍ക്ക് സാധ്യത

ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി എന്നിവരില്‍ ഒരാളെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ഇടതുപക്ഷം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്ക് തൃണമൂലിന്റെ പിന്തുണയും ഏതാണ്ട് ഉറപ്പാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യാഴാഴ്ച യു.പി. എ. അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

റേഷന്‍ ഗോതമ്പ് വിഹിതം കുറയ്ക്കില്ലെന്ന് മന്ത്രി അനൂപ്

റേഷന്‍ കടകള്‍ വഴി വിതരണം നടത്തിവന്നിരുന്ന ഗോതമ്പിന്റെ അളവ് കുറയ്ക്കുകയില്ലെന്ന് ഭക്ഷ്യ - സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മന്ത്രിയുടെ തീരുമാനത്തെത്തുടര്‍ന്ന് സമരപരിപാടികള്‍ ഉപേക്ഷിക്കാന്‍ റേഷന്‍ ഹോള്‍സെയില്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു. റേഷന്‍ ഗോതമ്പ് ആട്ടയാക്കി വില്‍ക്കാന്‍ സ്വകാര്യ മില്‍ ഉടമകള്‍ക്കു നല്‍കാനുള്ള തീരുമാനത്തിനെതിരെ റേഷന്‍ വിതരണ ഏജന്‍സികള്‍ സമരത്തിനു തീരുമാനിച്ചിരുന്നു.

അനുഭവം, യാത്ര, ഓര്‍മ : കെ എസ് ചിത്ര

കേരളത്തിന്റെ വാനമ്പാടിയായ കെ. എസ്. ചിത്രയെക്കുറിച്ച് ടോണി ചിറ്റേട്ടുകുളം തയ്യാറാക്കിയ പുതിയ പുസ്തകം അനുഭവം, യാത്ര, ഓര്‍മ ഇന്നലെ പ്രകാശനം ചെയ്തു. ജ്ഞാനപീഠം ജേതാവായ ഒ. എന്‍. വി കുറുപ്പില്‍ നിന്ന് മന്ത്രി ഗണേഷ് കുമാര്‍ പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി. മകള്‍ നന്ദനയ്ക്ക് സമര്‍പ്പിച്ച പുസ്തകത്തിന്റെ പ്രസാധകര്‍ ഒലിവ് പബ്ളിക്കേഷന്‍സാണ്.

ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ നഷ്ടത്തില്‍

ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ 2008-11 കാലഘട്ടത്തില്‍ 19,000 കോടി നഷ്ടമുണ്ടാക്കിയതായി വ്യോമയാന മന്ത്രി അജിത് സിംഗ് രാജ്യസഭയില്‍ പ്രസ്താവിച്ചു. 2011-12 ല്‍ മാത്രം ഇത് 10,000 കോടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സ്കോര്‍പിയോ വില്പന 50,000 കവിഞ്ഞു

സ്കോര്‍പിയോ പുറത്തിറങ്ങി 10 വര്‍ഷം പിന്നിട്ടപ്പോള്‍, 2011-12 ല്‍ മാത്രം 50,844 എണ്ണം വിറ്റഴിഞ്ഞു. 2010-11 വര്‍ഷത്തില്‍ ഇത് 43,451 എണ്ണം മാത്രമായിരുന്നു വിറ്റിരുന്നത്.

റെയില്‍വേയുടെ പുതിയ വെബ്സൈറ്റ്

www.trainenquiry.com എന്ന പേരില്‍ റെയില്‍വേയുടെ പുതിയ വെബ്സൈറ്റ്. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഫോണുകളിലും ഇത് ലഭ്യമാണ്. നമ്പര്‍ മാത്രം നല്‍കിയാല്‍ ട്രെയിന്‍ എവിടെയെത്തി, പിന്നിട്ട സ്റേഷന്‍, അടുത്ത സ്റേഷന്‍ ഏതാണെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ലഭ്യമാകുക. ദീര്‍ഘദൂര, പാസഞ്ചര്‍, സബര്‍മന്‍ എന്നിവ ഉള്‍പ്പെടെ രാജ്യത്തെ ഏകദേശം എല്ലാ ട്രെയിനുകളുടെയും തല്‍സമയ സര്‍വീസ് വിവരങ്ങള്‍ ലഭ്യമാകും. ഈ വെബ്സൈറ്റ് ഉടന്‍ തന്നെ ഔദ്യോഗികമായി പ്രവര്‍ത്തനക്ഷമമാകുമെന്ന് റയില്‍വേ അറിയിച്ചു.

മാരുതി റിറ്റ്സ് വില്പന രണ്ടുലക്ഷം കവിഞ്ഞു

പ്രശസ്ത കാര്‍ നിര്‍മ്മാതാക്കളായ മാരുതി 2009 ല്‍ പുറത്തിറക്കിയ റിറ്റ്സ്, രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടു ലക്ഷം എണ്ണം വിറ്റഴിക്കാനായി എന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 64,000 എണ്ണം ഇന്ത്യയില്‍ വിറ്റഴിച്ചു. കൂടാതെ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഇത് കയറ്റുമതി ചെയ്യുന്നുണ്ട്.

ഗള്‍ഫില്‍ കേരള ടൂറിസത്തിന്റെ റോഡ് ഷോ

കേരള ടൂറിസം ഈ മാസം സൌദിയില്‍ മൂന്ന് റോഡ് ഷോകള്‍ നടത്തും. കേരള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലാണ് റോഡ് ഷോകള്‍ നടത്തുന്നത്. ടൂറിസം മന്ത്രി എ. പി. അനില്‍കുമാര്‍ റോഡ് ഷോകള്‍ നയിക്കും. മൂന്ന് നഗരങ്ങളിലെയും റോഡ് ഷോകളില്‍ സൌദിയിലെ 50 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വീതം പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള 15 ടൂറിസം സേവനദാതാക്കളും പങ്കെടുക്കും.

ഒളിംപിക്സിന്റെ ദീപശീപ പ്രയാണം ആരഭിച്ചു

പുരാതന ഒളിംപിയയില്‍ ദീപം തെളിഞ്ഞു. ഈ വര്‍ഷം ലണ്ടനില്‍ നടക്കുന്ന ഒളിംപിക്സിന്റെ കൌണ്ട ഡൌണിനും തുടക്കമായി. 2600 പഴക്കമുള്ള ഹിര ക്ഷേത്രത്തില്‍ പുരാതന ഗ്രീക്ക് വേഷങ്ങളണിഞ്ഞവര്‍ സൂര്യദേവനായ അപ്പോളോയെ പ്രീതിപ്പെടുത്തുന്ന ചടങ്ങോടെയാണ് ദീപം തെളിയക്കലിന് തുടക്കമായത്. ഒരാഴ്ച ഗ്രീസില്‍ ദീപശിഖ പര്യടനം നടത്തും. അതിനുശേഷം ബ്രിട്ടനിലേക്ക് യാത്രയാകും.

ഒളിംപിക്സിന്റെ ദീപശീപ പ്രയാണം ആരഭിച്ചു

പുരാതന ഒളിംപിയയില്‍ ദീപം തെളിഞ്ഞു. ഈ വര്‍ഷം ലണ്ടനില്‍ നടക്കുന്ന ഒളിംപിക്സിന്റെ കൌണ്ട ഡൌണിനും തുടക്കമായി. 2600 പഴക്കമുള്ള ഹിര ക്ഷേത്രത്തില്‍ പുരാതന ഗ്രീക്ക് വേഷങ്ങളണിഞ്ഞവര്‍ സൂര്യദേവനായ അപ്പോളോയെ പ്രീതിപ്പെടുത്തുന്ന ചടങ്ങോടെയാണ് ദീപം തെളിയക്കലിന് തുടക്കമായത്. ഒരാഴ്ച ഗ്രീസില്‍ ദീപശിഖ പര്യടനം നടത്തും. അതിനുശേഷം ബ്രിട്ടനിലേക്ക് യാത്രയാകും.

ടൂറിസത്തിന്റെ പുതിയ സാധ്യതകള്‍

ലാന്‍ഡ് ഓഫ് തൌസന്റ് ഹില്‍സ് എന്നറിയപ്പെടുന്ന റുവാണ്ടയില്‍ നിന്നുള്ള ഇന്ത്യന്‍ ഹൈക്കമീഷണര്‍ സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനില്‍കുമാറുമായി കൂടിക്കാഴ്ച നടത്തി. റുവാണ്ടിയലെ ടൂറിസം സാധ്യതകള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്യുകയായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം. ഇതുമായി സഹകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

കറുത്ത ഫിലിം നീക്കം ചെയ്യുക

മോട്ടോര്‍ വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന കറുത്ത ഫിലിം നീക്കം ചെയ്യാന സുപ്രീം കോടതി ഉത്തരവിട്ടതോടെ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. എല്ലാത്തരം വാഹനങ്ങളില്‍ നിന്നും കറുത്ത ഫിലിം നീക്കം ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഫ്രാന്‍സില്‍ മാറ്റത്തിന്റെ വെളിച്ചം

1955 നുശേഷം ഫ്രാന്‍സില്‍ ഒരു സോഷ്യലിസ്റ് നേതാവ് പ്രസിഡന്റാകുന്നു. ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ഫ്രാന്‍സ്വാ ഹൊലാന്‍ദ് ഫ്രാന്‍സിന്റെ 24 ാമത് പ്രസിഡന്റായി ഈ മാസം ചുമതലയേല്ക്കും. വലതുപക്ഷക്കാരനും യൂണിയന്‍ പോപ്പുലര്‍ മൂവ്മെന്റ് സ്ഥാനാര്‍ത്ഥിയുമായ നിക്കൊളാസ് സര്‍ക്കോസിയെ വീഴ്ത്തിയാണ് ഹൊലാന്‍ദ് സ്ഥാനമേല്‍ക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ തന്നെ നിക്കൊളാസ് പരാജയത്തിന്റെ രുചിയറിഞ്ഞു.

ഹിലാരി - മമത കൂടിക്കാഴ്ച

പശ്ചിമബംഗാളില്‍ കൂടുതല്‍ യു എസ് നിക്ഷേപമുണ്ടാകുമെന്ന് യു എസ് സ്റേറ്റ് സെക്രട്ടറി ഹിലാരി ക്ളിന്റണ്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഉറപ്പുനല്കി. ആദ്യമായാണ് ഒരു യു എസ് സ്റേറ്റ് സെക്രട്ടറി പശ്ചിമബംഗാള്‍ സന്ദര്‍ശിക്കുന്നത്. ഹിലാരിയെ ഒരു ഉന്നതതലസംഘം അനുഗമിക്കുന്നു. ഐ.ടി, വിദ്യാഭ്യാസം, സോഫ്റ്റ്വെയര്‍, ആരോഗ്യം, ടൂറിസം, ആഴക്കടല്‍ ഖനനം എന്നീ മേഖലകളിലാണ് യു എസ് നിക്ഷേപം ഉണ്ടാകുക. ഭരണമേറ്റെടുത്ത ശേഷം പശ്ചിമബംഗാളിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് മമത വിശദീകരിച്ചു.

അക്രമരാഷ്ട്രീയത്തിനെതിരെ രമേശ് ചെന്നിത്തലയുടെ ഉപവാസം

അക്രമ രാഷ്ട്രീയത്തിനും കൊലപാതകരാഷ്ട്രീയത്തിനുമെതിരെ കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല കോഴിക്കോട്, വടകരയില്‍ ഇന്ന് ഉപവാസമനുഷ്ഠിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉപവാസം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ എം. പി. വി എം സുധീരന്‍, അബ്ദുള്ളക്കുട്ടി എം. എല്‍ എ, കെ പി സി സി ജില്ലാ ഭാരവാഹികള്‍, സാംസ്കാരിക നായകന്‍മാര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും.

ബെന്‍സ് എം ക്ളാസ് വിപണിയില്‍

ബെന്‍സിന്റെ പുതിയ എം ക്ളാസ് എസ് യു വി പുറത്തിറക്കി. ഡ്രൈവര്‍ ഉറക്കം തൂങ്ങുകയാണെങ്കില്‍ ഉണര്‍ത്താനുള്ള അലാമാണ് ഒരു സവിശേഷത. ട്രാഫിക് ജാമിലും ട്രാഫിക് ജംഗ്ഷനിലും വാഹനം തനിയേ ഓഫാകുന്ന സവിശേഷതയുമുണ്ട്. ആറു സിലിണ്ടര്‍ 2987 സി സി എന്‍ജിനാണ് ഇതില്‍ ഘടിപ്പിച്ചിട്ടുള്ളത്. വില എ. എം. ജി സംവിധാനമുള്ളതിന് 66 ലക്ഷം രൂപ. എ എം ജി ഇല്ലാത്തതിന് 56 ലക്ഷം രൂപ.

കേരളം നിക്ഷേപ യോഗ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

എമര്‍ജിങ് കേരള നിക്ഷേപകസംഗമത്തിനു മുന്നോടിയായി മുംബൈയില്‍ നിക്ഷേപകരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ധനകാര്യ മന്ത്രി കെ എം മാണി എന്നിവര്‍ കൂടിക്കാഴ്ച നടത്തി. നൂറിലേറെ പങ്കെടുത്ത ഈ കൂടിക്കാഴ്ചയില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ പറ്റിയ അവസരമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുസ്ഥിരവും വേഗത്തിലുമുള്ള വികസനമാണ് കേരളം ലക്ഷ്യമിടുന്നതെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളതെന്നു അദ്ദേഹം വ്യക്തമാക്കി. എമര്‍ജിങ് കേരള, സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടത്തുന്ന രാജ്യാന്തര നിക്ഷേപകസംഗമത്തിലേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉമ്മന്‍ചാണ്ടിയും സംഘവും മുംബൈയില്‍ വ്യവസായ പ്രമുഖരെ കണ്ടത്.

മാലിന്യ പ്രശ്നം മുഖ്യമന്ത്രിയും മേയറും രണ്ടുതട്ടില്‍

തിരുവനന്തപുരം വിളപ്പില്‍ശാലയിലേക്കുള്ള മാലിന്യനീക്കം നിലച്ചിട്ട് മാസങ്ങളായി. തിരുവനന്തപുരം പലതരം രോഗഭീഷണികളും നേരിടുന്ന ഈ വേളയില്‍ മുഖ്യമന്ത്രിയും മേയറും രണ്ടുതട്ടില്‍. മുഖ്യമന്ത്രിയും മേയറും തമ്മിലുള്ള അകല്‍ച്ച കാരണം മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് മേയര്‍. നഗരസഭയ്ക്ക് 27 കോടി രൂപ നല്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോള്‍ ഒറ്റ പൈസ പോലും ലഭിച്ചിട്ടില്ലെന്ന് മേയര്‍ പറയുന്നു.

രാജയ്ക്ക് ജാമ്യം

2 ജി സ്പെക്ട്രം കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി എ രാജയ്ക്ക് ജാമ്യം ലഭിച്ചു. ടെലികോം ഭവന്‍ സന്ദര്‍ശിക്കരുതെന്നും തമിഴ്നാടിന് പോകുന്നതിന് മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നുമുള്ള നിബന്ധനയോടെയാണ് ജാമ്യം. ജാമ്യതുക 25 ലക്ഷമാണ് കെട്ടിവയ്ക്കേണ്ടത്. കഴിഞ്ഞ പതിനഞ്ച് മാസമായി എ രാജ തിഹാര്‍ ജയിലിലായിരുന്നു. മന്ത്രിയെ സ്വീകരിക്കാന്‍ ഡി എം കെ പ്രതിനിധികള്‍ തിഹാര്‍ ജയിലില്‍ എത്തിയിരുന്നു. ഡല്‍ഹിയിലെ ഭവനത്തില്‍ തിരിച്ചെത്തിയ എ രാജ മാധ്യമപ്രതിനിധികളെ കാണാന്‍ വിസമ്മതിച്ചു.

ഡല്‍ഹി ടോക്കിയോ റൂട്ടില്‍ ബോയിംഗ് 787

ജപ്പാന്‍ എയര്‍ലൈന്‍സ് ഡല്‍ഹി ടോക്കിയോ റൂട്ടില്‍ പുതിയ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി. ഇന്ത്യയില്‍ ഈ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ആദ്യത്തെ എയര്‍ലൈനാണ് ജപ്പാന്‍ എയര്‍ലൈന്‍. ജപ്പാന്‍ എയര്‍ലൈന്‍ ഈ റൂട്ടിന് പുറമേ അമേരിക്കയിലെ ബോസ്റണിലേക്കാണ് 787 സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ക്ക് മികച്ച സേവനസൌകര്യങ്ങളാണ് 787 വഴി നടത്താന്‍ ഉദ്ദേശിക്കുന്നത്.

ഷാരൂഖ് ഖാന് വാങ്കെഡ സ്റ്റേഡിയത്തില്‍ കയറുന്നതിന് വിലക്ക്

ഐ പി എല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റെഡേഴസ് ഉടമയായ ഷാരൂഖ് ഖാന്‍ വാങ്കെഡ സ്റേഡിയത്തില്‍ കയറുന്നതില്‍ വിലക്ക്. അഞ്ചുവര്‍ഷത്തേക്കാണ് വിലക്ക്. വിലക്ക് കഴിഞ്ഞ ബുധനാഴ്ച (മെയ് 16) മത്സരത്തിനുശേഷം സ്റേഡിയത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാഭട•ാരോടും അസോസിയേഷന്‍ ഭാരവാഹികളോടും മോശമായി പെരുമാറിയതിനാണ് വിലക്ക്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം

കെ പി സി സി യുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ ഒന്നാം വര്‍ഷം ആഘോഷിച്ചു. കെ പി സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രിമാര്‍, കെ പി സി സി ഭാരവാഹികള്‍, യു ഡി എഫ് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ബി ജെ പി നേതാവ് ഒ രാജഗോപാല്‍ ഉപവാസമനുഷ്ഠിച്ചു. മുസ്ളീംലീഗിന് കേരളം തീറെഴുതിയെന്നു ആരോപിച്ചായിരുന്നു ഉപവാസം. ഉപവാസം സി കെ പത്മനാഭന്‍ ഉദ്ഘടാനം ചെയ്തു.

യു എ ഇ വിദേശകാര്യമന്ത്രി ഡല്‍ഹിയില്‍

യു എ ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സയ്യദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തിയത്. യു എ ഇയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ചും മറ്റ് ഊര്‍ജ്ജസംവിധാനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുകയാണ് യാത്രയുടെ ഉദ്ദേശം. പെട്രോ കെമിക്കല്‍ മേഖലയില്‍ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ അതീവതാല്‍പര്യമുണ്ടെന്നും അതിന് സന്നദ്ധമാണെന്നും മന്ത്രി എസ് എം കൃഷ്ണയുമായുള്ള ചര്‍ച്ചക്കുശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കണമെന്ന് രണ്ടാഴ്ചയ്ക്കുമുമ്പ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യാ സന്ദര്‍ശനവേളയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സമയത്തുള്ള യു എ ഇ മന്ത്രിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം ഉണ്ട്.

  • കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുളില്‍ മാറ്റം

  • നെയ്യാറ്റിന്‍കരയില്‍ ആര്‍ സെല്‍വരാജ് യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി എഫ് ലോറന്‍സ് എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി

  • അഗ്നി 5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

  • നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 2 ന്

  • വൈദ്യുതി നിരക്ക് പുതുക്കി

  • റിസാറ്റിലും വിജയക്കൊടി

  • ആപ്പിളിന്റെ പുതിയ ഐപാഡ് ഇന്ത്യയില്‍

  • യുവരാജ് സിംഗ് വീണ്ടും ക്രീസില്‍

  • ബി ജെ പി മുന്‍അധ്യക്ഷന്‍ ബംഗാരൂ ലക്ഷ്മണന് നാലുവര്‍ഷം തടവും ഒരു ലക്ഷം പിഴയും

  • ചെമ്മനം ചാക്കോയ്ക്ക് കുഞ്ചന്‍ നമ്പ്യാര്‍ പുരസ്കാരം

  • എന്‍ പ്രഭാകരന് മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്കാരം

  • ഇന്ധന വില ഉയര്‍ത്തേണ്ട സാഹചര്യം : പ്രധാനമന്ത്രി

  • നഴ്സുമാരുടെ ശമ്പാളം 12,900 രൂപയാക്കാന്‍ ബലരാമന്‍ കമ്മിറ്റിയുടെ ശുപാര്‍ശ

  • മൊബൈല്‍ ടവറുകള്‍ക്ക് 80 അടിയില്‍ കൂടുതല്‍ ഉയരം വേണം

  • കെ പി സി സി യോഗത്തില്‍ നിന്ന് കെ. മുരളീധരന്‍ എം. എല്‍. എ. ഇറങ്ങിപ്പോയി

  • മന്ത്രി ഗണേഷ് കുമാറിനെ മാറ്റാന്‍ പിള്ളയുടെ കത്ത് മുഖ്യമന്ത്രി സ്വീകരിച്ചില്ല

  • രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അന്‍സാരി, പ്രണബ് എന്നിവര്‍ക്ക് സാധ്യത

  • റേഷന്‍ ഗോതമ്പ് വിഹിതം കുറയ്ക്കില്ലെന്ന് മന്ത്രി അനൂപ്

  • അനുഭവം, യാത്ര, ഓര്‍മ : കെ എസ് ചിത്ര

  • ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ നഷ്ടത്തില്‍

  • സ്കോര്‍പിയോ വില്പന 50,000 കവിഞ്ഞു

  • റെയില്‍വേയുടെ പുതിയ വെബ്സൈറ്റ്

  • മാരുതി റിറ്റ്സ് വില്പന രണ്ടുലക്ഷം കവിഞ്ഞു

  • ഗള്‍ഫില്‍ കേരള ടൂറിസത്തിന്റെ റോഡ് ഷോ

  • ഒളിംപിക്സിന്റെ ദീപശീപ പ്രയാണം ആരഭിച്ചു

  • ഒളിംപിക്സിന്റെ ദീപശീപ പ്രയാണം ആരഭിച്ചു

  • ടൂറിസത്തിന്റെ പുതിയ സാധ്യതകള്‍

  • കറുത്ത ഫിലിം നീക്കം ചെയ്യുക

  • ഫ്രാന്‍സില്‍ മാറ്റത്തിന്റെ വെളിച്ചം

  • ഹിലാരി - മമത കൂടിക്കാഴ്ച

  • അക്രമരാഷ്ട്രീയത്തിനെതിരെ രമേശ് ചെന്നിത്തലയുടെ ഉപവാസം

  • ബെന്‍സ് എം ക്ളാസ് വിപണിയില്‍

  • കേരളം നിക്ഷേപ യോഗ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

  • മാലിന്യ പ്രശ്നം മുഖ്യമന്ത്രിയും മേയറും രണ്ടുതട്ടില്‍

  • രാജയ്ക്ക് ജാമ്യം

  • ഡല്‍ഹി ടോക്കിയോ റൂട്ടില്‍ ബോയിംഗ് 787

  • ഷാരൂഖ് ഖാന് വാങ്കെഡ സ്റ്റേഡിയത്തില്‍ കയറുന്നതിന് വിലക്ക്

  • ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം

  • യു എ ഇ വിദേശകാര്യമന്ത്രി ഡല്‍ഹിയില്‍

കുലംകുത്തിയും വര്‍ഗവഞ്ചകരും

സി പി എമ്മില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള പോര് രൂക്ഷമാകുന്നു.
ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവായ ടി പി ചന്ദ്രശേഖനെ കുലംകുത്തിയെന്ന് വിളിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ടി പിയെ ധീരനായ കമ്മ്യൂണിസ്റായാണ് വി എസ് ഉപമിച്ചത്. ഒഞ്ചിയത്ത് നടന്ന പിളര്‍പ്പ് 1964 ലെ പിളര്‍പ്പിന് സമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്ന് ഡാങ്കെ തങ്ങളെ വര്‍ഗ്ഗവഞ്ചകരാണെന്ന് വിളിച്ച് ആക്ഷേപിച്ചു. കാലം മാറിയപ്പോള്‍ വര്‍ഗ്ഗവഞ്ചക•ാരുടെ പിറകില്‍ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്. അതുപോലെ സി പി എമ്മില്‍ നിന്ന് വിട്ടുപോയവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ആവശ്യമാണെന്നും അവരുടെ ആശയങ്ങള്‍ക്കും നയങ്ങള്‍ക്കും വിലകല്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെസ്പ വീണ്ടും ഇന്ത്യയില്‍

ചുവപ്പ്, നീല, മഞ്ഞ, വെള്ള, കറുപ്പ് എന്നീ നിറങ്ങളില്‍ അത്യാകര്‍ഷണമോഡലുകള്‍ സ്ത്രീകളെ ആകര്‍ഷിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നു. ഹീറോ ഹോണ്ട, മഹീന്ദ്ര, സുസുക്കി എന്നിവരുടെ ഇരുചക്രവാഹനങ്ങളേക്കാള്‍ വില അല്പം കൂടുതലാണെങ്കിലും ഇന്ത്യന്‍ വിപണി കീഴടക്കാന്‍ കഴിയുമെന്നാണ് പിയാഗോയുടെ ചെയര്‍മാനായ രവി ചോപ്ര പറഞ്ഞത്. 66,661 രൂപയാണ് ഇതിന്റെ വില.

രാസലീല റീമേക്ക് ചെയ്യുന്നു

രതിനിര്‍വേദത്തിന്റെ വിജയത്തിനുശേഷം മലയാളസിനിമയില്‍ വീണ്ടും റീമേക്ക്. എഴുപതുകളില്‍ കമല്‍ഹാസനും ജയസുധയും അഭിനയിച്ച യുവാക്കളുടെ ഹരമായി മാറിയ രാസലീലയാണ് റീമേക്ക് ചെയ്യപ്പെടുന്നത്.

കൊച്ചാടിയാന്റെ ചിത്രീകരണത്തിനായി രജനീകാന്ത് തിരുവനന്തപുരത്ത്

സ്റൈല്‍മന്നന്‍ രജനീകാന്ത് തിരുവനന്തപുരത്ത്. രജനീകാന്തിന്റെ മകള്‍ സൌന്ദര്യ സംവിധാനം ചെയ്യുന്ന കൊച്ചാടിയാന്റെ ഗാനചിത്രീകരണ രംഗങ്ങളുടെ ജോലികള്‍ക്കായാണ് രജനീകാന്ത് തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്ത് കിന്‍ഫ്രാ പാര്‍ക്കിലുള്ള ആക്സൈല്‍ സ്റുഡിയോയിലാണ് ഇതിന്റെ ജോലികള്‍ പുരോഗമിക്കുന്നത്. ഇതിനുമുമ്പ് യന്തിരന്‍ എന്ന ചിത്രത്തിന്റെ ജോലികള്‍ക്കായാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. തമിഴ് സംവിധായകനായ കെ. എസ്. രവികുമാറാണ് കൊച്ചാടിയാന്റെ തിരക്കഥ ഒരുക്കുന്നത്. നായികയായി ദീപിക പദുക്കോണ്‍ അഭിനയിക്കുന്നു.

എറിടഗ - മാരുതിയുടെ പുതിയ മോഡല്‍

മാരുതിയുടെ പുതിയ ഉല്പന്നമായ എറിടഗ ഇന്ത്യന്‍ വിപണിയില്‍. എല്‍. എക്സ്. ഐ, വി. എക്സ്. ഐ, ഇസഡ്. എക്സ്. ഐ, എല്‍. ഡി. ഐ, ഇസഡ് ഡി ഐ എന്നീ പേരുകളിലാണ് എറിടഗ വിപണിയിലെത്തിയിരിക്കുന്നത്. 5.89 ലക്ഷം രൂപ മുതലാണ് വില. ഏറ്റവും കൂടിയ വില 8.45 ലക്ഷം രൂപ. പതിനാറു കിലോമീറ്റര്‍ മൈലേജ് പ്രതീക്ഷിക്കുന്ന 1.4 ലിറ്റര്‍ വി. വി. റ്റി പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡീസല്‍ മോഡലില്‍ ഇരുപത് കിലോമീറ്ററാണ് മൈലേജ് പ്രതീക്ഷിക്കുന്നത്. ഡി.ഡി.ഐ.എസ് എന്‍ജിനാണ് ഡീസല്‍ മോഡലുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്.

വിഷു ചിത്രങ്ങള്‍

മായാമോഹിനി, കോബ്ര, തിരുവമ്പാടി തമ്പാന്‍, 22 എഫ് കെ. തുടങ്ങിയ ചിത്രങ്ങളാണ് വിഷുവിന് തീയേറ്ററിലെത്തുക. ദിലീപ് പെണ്‍വേഷത്തില്‍ അഭിനയിക്കുന്ന മായാമോഹിനിയാണ് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഷു ചിത്രം. ഒരു പ്രത്യേക സാഹചര്യത്തില്‍ പെണ്‍വേഷം അഭിനയിക്കാന്‍ നിര്‍ബന്ധിതനായതും അതിനുശേഷം ഉണ്ടാകുന്ന പൊല്ലാപ്പുകളുമാണ് മായാമോഹിനിയില്‍ ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സിബി കെ തോമസും ഉദയ്കൃഷ്ണനും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു. ബിജുമേനോന്‍, മൈഥിലി, ലക്ഷ്മിറായ്, ബാബുരാജ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

പൊന്‍മുടിയില്‍ ഹെലിപാഡ് നിര്‍മ്മിക്കും

ടൂറിസം വകുപ്പ് പൊന്‍മുടിയില്‍ നിര്‍മിക്കുന്ന പുതിയ ഗസ്റ് ഹൌസിന്റെയും ടൂറിസ്റ് അമിനിറ്റി സെന്ററിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മറ്റ് ടൂറിസ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഹെലികോപ്ടര്‍ സര്‍വീസ് നടത്താനും ഉദ്ദേശമുണ്ടെന്നും അതിലേക്കായി പൊന്‍മുടിയില്‍ ഒരു ഹെലിപാഡ് നിര്‍മ്മിക്കുമെന്നും തദ്ദസവസരത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അദ്ധ്യക്ഷം വഹിച്ചു. തിരുവനന്തപുരം ജില്ലയ്ക്കായി 25 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗസ്റ് ഹൌസിന് 3.77 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ബി എം ഡബ്ള്യൂ വിന്റെ മിനി മോഡല്‍

ബി എം ഡബ്ള്യൂ ഇരുപത്തഞ്ച് ലക്ഷം മുതല്ക്കുള്ള മിനി മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി. മിനി, മിനി കണ്‍വെര്‍ട്ടിബള്‍, മിനി കണ്‍ട്രിമാന്‍ എന്നീ മൂന്നു മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലിറക്കിയിരിക്കുന്നത്. ഇവ വില്ക്കുന്ന നൂറാമത്തെ രാജ്യമാണ് ഇന്ത്യ.

നേരിട്ടുള്ള വിദേശ നിക്ഷേപം: റീട്ടെയില്‍ മേഖല മുഖം മാറ്റുമ്പോള്‍ ഗുണം ലഭിക്കുന്നത് ആര്‍ക്ക്?

റീട്ടെയില്‍ രംഗത്ത് വിദേശ നിക്ഷേപ പരിധി 51 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനത്തെ കേരളത്തിലെ ചെറുകിടകച്ചവടക്കാര്‍ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. ആഗോള രംഗത്തെ റീട്ടെയില്‍ ഭീമന്മാര്‍ ഇനി ഇന്ത്യയിലേക്കുള്ള ഒഴുക്കിന് വേഗത കൂട്ടാനാണ് സാധ്യത. ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപം ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ചില ബ്രാന്റുകള്‍ക്ക് 51 ശതമാനവും ചില ബ്രാന്റുകള്‍ക്ക് 100 ശതമാനവും വിദേശ നിക്ഷേപം അനുവദിക്കുന്ന പുതിയ നയം വന്നതോടെ അടുത്ത അഞ്ച് - പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ റീട്ടെയില്‍ വ്യാപാരരംഗത്ത് ഏകദേശം 1000 കോടി ഡോളറിന്റെ വിദേശ നിക്ഷേപം കടന്നുവരുമെന്ന് കരുതുന്നു.

ഇരുളില്‍ നിന്ന് അക്ഷരലോകത്ത് വിസ്മയപ്രപഞ്ചം തീര്‍ക്കുന്ന നോവല്‍

പതിനെട്ടാം വയസ്സില്‍ ഒരു നോവല്‍ രചിക്കുക എന്നത് വലിയ കാര്യമല്ലായിരിക്കാം. പക്ഷെ ആന്ധ്രയിലെ ഒരു കുഗ്രാമത്തില്‍ ഒരു കര്‍ഷകന്റെ മകനായി പിറന്ന വിശ്വനാഥ് വെങ്കട്ട് ദാസരി എന്ന പതിനെട്ടുകാരന്‍ ഇംഗ്ളീഷിലെഴുതിയ നോവല്‍ അമേരിക്കയിലും ഇംഗ്ളണ്ടിലും ഒരേ സമയം പ്രസാധനം ചെയ്തത് ബ്രിട്ടണിലെ പ്രസിദ്ധ പുസ്തക പ്രസാധകരായ 'ഓതര്‍ ഹൌസാ'ണ് എന്നറിയുമ്പോള്‍ അത്ഭുതമേറും. നമുക്ക് കൂടുതല്‍ അത്ഭുതവും അഭിമാനവും നല്കുന്ന കാര്യം മറ്റൊന്നാണ് - ഈ നോവലിസ്റ് കാഴ്ചവൈകല്യമുള്ള കുട്ടിയാണെന്നതുകൂടെ അറിയുമ്പോഴാണ്.
'ഫറോദ ആന്റ് ദ് കിങ്' എന്ന ഈ നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ അസ്പര്‍ശതയാണ് ഇതിനെ പ്രിയമുള്ളതാക്കുന്നത്.

അയ്യേ അടിയും പാഴായ പാലാക്കിനാവും കൊട്ടാരത്തില്‍ സുഖവാസം നടത്തിയാലും അണ്ണാന്‍

മരഞ്ചാട്ടം മറക്കില്ല എന്ന മട്ടിലാണ് കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ പോക്ക്. ഒരിക്കലും മതിവരാത്ത ആഗ്രഹങ്ങളുടെ സന്തതിയായ ഗ്രൂപ്പു പോരുകള്‍ അങ്ങനെ കണ്ണൂര്‍ കലാപമായപ്പോള്‍ വീണ്ടും "അയ്യേ'' അടിയായി (ഐ - എ) രൂപാന്തരപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇത് വെറും ഒരു പോസ്ററിനെ ചൊല്ലിയുള്ള വിവാദമോ, കെ. സുധാകരന്‍ എം പിയുടെ താന്‍പോരിമയുടെ ബാക്കിപത്രമോ എന്നൊക്കെ പറഞ്ഞ് ചായക്കോപ്പിലെ കൊടുങ്കാറ്റായി ചിത്രീകരിക്കാന്‍ പറ്റുന്ന നില കൈവിട്ട് താഴേക്ക് വേരോടിത്തുടങ്ങിയ പ്രയാണത്തില്‍ ഉമ്മന്‍ചാണ്ടി അധികാരം മുഴുവന്‍ കക്ഷത്ത് വച്ച് ഓടരുത് എന്ന് പറയുന്നവരുടെ ഗദ്ഗദങ്ങളുടെ പ്രകമ്പനമായും വ്യാഖ്യാനിക്കാം.

വാങ്മയത്തിന്റെ വാഗ്ഭടന് അശ്രുപൂജ

ഒരു വിയോഗവാര്‍ത്തയ്ക്കുള്ള തലക്കെട്ട് എങ്ങിനെ വേണമെന്ന് മാധ്യമങ്ങളെ ആശയക്കുഴപ്പത്തിലാക്കിയാണ് അഴീക്കോട് യാത്രയായത്. ജീവിച്ചിരുന്നപ്പോള്‍ ഭാഷാസ്നേഹികളെയും സാമൂഹികജീവധാരയില്‍ ധാര്‍മ്മികതയുടെ വെളിച്ചം കാംക്ഷിച്ചവരെയും ഒരുപോലെ നയിച്ച സുകുമാര്‍ അഴീക്കോടിന് ശക്തമായ യാത്രാമൊഴി ചൊല്ലാന്‍ കൈരളി പ്രാര്‍ത്ഥനാമന്ത്രവുമായി തയ്യാറെടുക്കുകയായിരുന്നല്ലോ.
സാഗരം ഉറക്കമായി എന്നും, സാഗരഗര്‍ജ്ജനം നിലച്ചു എന്നും ഇടിമുഴക്കം നിലച്ചു എന്നും ഒക്കെ പറഞ്ഞുവെങ്കിലും വാക്കുകള്‍ക്ക് സ്വയം ശക്തി ചോര്‍ന്ന് മിഴിനീര്‍ വാര്‍ക്കുന്നപോലെയായി ചരമവാര്‍ത്തകളെല്ലാം.

ad1

ടൂറിസത്തെ തകര്‍ക്കുന്ന റെയ്ഡ് വീരന്മാര്‍ വീണ്ടുമുയരുന്ന ആഗോള സാമ്പത്തിക മാന്ദ്യഭീഷണിയില്‍

ഭിതിയിലായ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് മറ്റൊരു ഇരുട്ടടിയാവുന്നതരത്തില്‍ പോലീസും എക്സൈസ് വകുപ്പും പെരുമാറുന്നത് ഇവിടുത്തെ ടൂറിസത്തെ തകര്‍ക്കും എന്ന ആശങ്ക ഉയരുന്നു.
ആരോടൊക്കെയോ പകതീര്‍ക്കുന്ന തരത്തില്‍ ടൂറിസ്റ് സീസണ്‍ ആരംഭിച്ചശേഷം പ്രമുഖ ടൂറിസ്റ് കേന്ദ്രങ്ങളില്‍ നിരന്തം റെയ്ഡ് നടത്തുന്നത് വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റുകളുടെ ഒഴിഞ്ഞുപോക്കിന് കാരണമാവുന്നു.
ഇത്തവണത്തെ ടൂറിസ്റ് സീസണ്‍ ആരംഭിച്ച നവംബര്‍ മാസം മുതല്‍ പുതുവര്‍ഷഘോഷവേള വരെ നിരവധി തവണ കേരളത്തിലെ പ്രമുഖ അന്താരാഷ്ട്ര ടൂറിസ്റ് കേന്ദ്രമായ കോവളത്തും, വര്‍ക്കലയിലും വന്‍പോലീസ് സന്നാഹത്തോടെയുള്ള റെയ്ഡ് നടത്തി.

വി ഗാര്‍ഡിന്റെ സാരഥ്യം പുതിയ കൈകളിലേക്ക്

വി ഗാര്‍ഡ് ഗ്രൂപ്പിലെ ഇലക്ട്രോണിക്സ് സ്ഥാപനമായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ എം ഡിയായി മിഥുന്‍ ചിറ്റിലപ്പിള്ളി നിയമിതനായി. അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നടത്തുന്ന വണ്ടര്‍ല ഹോളിഡേയ്സിന്റെ എം ഡി യായി അരുണ്‍ ചിറ്റിലപ്പിള്ളി നിയമിതനായി.
കൊച്ചിയിലും ബാംഗ്ളൂരിലും വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നടത്തുന്ന വണ്ടര്‍ല ഹോളിഡേയ്സ് ചെന്നൈയിലും ഹൈദരാബാദിലും പുതിയ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന വീഗാലാന്‍ഡ് ഡവലപ്പേഴ്സിന്റെ സാരഥ്യം കൊച്ചൌസേപ്പ് വഹിക്കും. കൊച്ചിയില്‍ വാഴക്കാല, കലൂര്‍ എന്നിവിടങ്ങളിലാണ് കമ്പനിയുടെ പാര്‍പ്പിട സമുച്ചയപദ്ധതികള്‍ ഉയരുക.

ദീപസ്മരണകളിലും കരുത്തനായി ലീഡര്‍

ദീപസ്മരണകളിലും കരുത്തനായി ലീഡര്‍
കെ കരുണാകരന്‍ ആരായിരുന്നു എന്ന് ഒരു നൂറ്റാണ്ട് കഴിഞ്ഞുചോദിച്ചാലും ഊഷ്മളതയോടെ വാചാലമാവുന്ന ഒരു തലമുറ അന്നുമുണ്ടാവുമെന്ന് ഓര്‍മ്മപ്പെടുത്തലാണ് അദ്ദേഹം കാലയവനികയില്‍ മറഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞവേളയിലും തെളിയുന്നത്.
അദ്ദേഹത്തിന് കോണ്‍ഗ്രസ് ഒരു മതവും തത്വശാസ്ത്രവുമായിരുന്നു. കൂടാതെ പച്ചയായ രാഷ്ട്രീയവും, സാമൂഹിക അതിജീവനത്തിന്റെ തന്ത്രങ്ങലുമായിരുന്നു.

മാജിക് അക്കാദമി അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാനത്തെ മാന്ത്രികര്‍ക്കായി മാജിക് അക്കാദമി ഏര്‍പ്പെടുത്തിയ വാര്‍ഷിക അവാര്‍ഡിനും ക്ഷേമപദ്ധതികള്‍ക്കും അപേക്ഷ ക്ഷണിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ഇന്ദ്രജാല പുരസ്കാര അവാര്‍ഡിന് (10,000 രൂപ) സംഘടനകളോ വ്യക്തികളോ തെളിവു സഹിതം അപേക്ഷിക്കണം. 2011 സെപ്തംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളാണ് പരിഗണിക്കുന്നത്.

ഹോട്ടല്‍ ലീല വെഞ്ച്വര്‍ ആഗോള വിപണിയിലേക്ക്

ക്യാപ്റ്റന്‍ സി.പി. കൃഷ്ണന്‍നായര്‍ ചെയര്‍മാനായുള്ള ഹോട്ടല്‍ ലീല വെഞ്ച്വര്‍ മാലദ്വീപിലും മൌറീഷ്യസിലും ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുക്കാന്‍ ആലോചിച്ചുവരുന്നതായി പ്രസിഡന്റ് രാജീവ് കൌള്‍ വെളിപ്പെടുത്തി.

കുവൈത്തില്‍ സന്ദര്‍ശകവിസയ്ക്ക് തുക ഈടാക്കുന്നു

സന്ദര്‍ശകവിസകളില്‍ രാജ്യത്ത് എത്തുന്നവരില്‍ നിന്നും പ്രത്യേകതുക ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് ടൂറിസ്റ് വിസയ്ക്ക് 100 ദിനാറും കമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കുള്ള വിസയ്ക്ക് 120 ദിനാറും ഈടാക്കും. ആഭ്യന്തരമന്ത്രാലയതീരുമാനം മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുകയും തുടര്‍ന്ന് ഇടവേളയ്ക്കുശേഷം ചേരുന്ന നിയമനിര്‍മ്മാണസമിതി നിയമം പ്രാബല്യത്തില്‍വരുത്തുന്നതാണെന്നും വക്താവ് വെളിപ്പെടുത്തി.

വേള്‍ഡ് മലയാളി കൌണ്‍സില്‍ കൊല്ലം മെട്രോ ഉദ്ഘാടനം

കൊല്ലം: വേള്‍ഡ് മലയാളി കോണ്‍ഗ്രസ്സിന്റെ കൊല്ലം മെട്രോ ശാഖയുടെ ഉദ്ഘാടനം സെപ്തംബര്‍ 27 നു കൊല്ലം രാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡബ്ള്യൂ. എം. സി ഗ്ളോബല്‍ പ്രസിഡന്റ് വി. സി. പ്രവീണ്‍ നിര്‍വ്വഹിച്ചു. പ്രൊജക്ട് യൂണിറ്റ് ഉദ്ഘാടനം ഡബ്ള്യൂ. എം. സി ഇന്ത്യാ റീജയണല്‍ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങരയും ബുളറ്റിന്‍ റിലീസ് കൊല്ലം മേയര്‍ പ്രസന്ന ഏണസ്റും നിര്‍വഹിച്ചു.

മൂല്യച്യുതിയുടെ ആഗോളവത്കരണം ഹരികുമാര്‍

മൂല്യാധിഷ്ഠിതം എന്ന വാക്ക് നമ്മുടെ നിഘണ്ടുവില്‍ നിന്നും അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്ന ഒരവസ്ഥയിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സകലമേഖലകളിലും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിന് സാംസ്കാരികമെന്നോ, വിദ്യാഭ്യാസപരമെന്നോ, സാമൂഹികമെന്നോ, സാമ്പത്തികമെന്നോ ഒരു വേര്‍തിരിവ് നമുക്ക് കാണുവാന്‍ സാധിക്കുകയില്ല. അടുത്തകാലത്ത് നടന്ന ഒരു ഉദാഹരണം തന്നെ നമുക്ക് വിലയിരുത്താം.

ജിയോ - ഒരു നാലുവീലന്‍ ഓട്ടോറിക്ഷ

മഹീന്ദ്രയുടെ കുട്ടി പിക്ക് അപ് ജിയോ ഒരു സുന്ദരി അല്ലെന്നായിരുന്നു ആക്ഷേപം. കമ്പനി അത് കേട്ടാലും കേട്ടില്ലെങ്കിലും ജിയോയെ ഒരു കൊച്ചു പരിഷ്കാരിയാക്കി പുറത്തിറക്കി. ഒരു നാലുവീലന്‍ ഓട്ടോറിക്ഷയായാണ് പുതിയ രൂപം. രണ്ടുലക്ഷത്തോളം രൂപമുടക്കിയാല്‍ ഒരു ഫോര്‍വീലറിന്റെ എല്ലാ സൌകര്യങ്ങളും ആസ്വദിക്കാം. ഗ്രാമ നഗര സവാരിക്ക് പുതിയ നിര്‍വചനം നല്‍കുന്നതിനൊപ്പം ചെറുകിട ഇടത്തരം നഗരങ്ങളില്‍ സ്കൂള്‍ വാഹനമായും ജിയോയെ ഉപയോഗിക്കാനാകുമെന്നുറപ്പാണ്. ഡ്രൈവറെക്കൂടാതെ ആറു യാത്രക്കാര്‍ക്ക് സുഖസവാരി...

മിഥ്യ -എം.പി. ഉണ്ണിത്താന്‍

അസ്വസ്ഥമാണെന്റെ
ഹൃദയമണിവീചികള്‍
വല്ലാതെ വിങ്ങിവിലങ്ങീടുന്നു.
സ്വപ്നമല്ലാത്തൊരെന്‍
ജീവയാമങ്ങളില്‍
ജീവിതം അഗ്നിസ്ഫുലിംഗമായി.
സത്യവും; മിഥ്യയും
ഏതെന്നറിയാതെ
അക്ഷിതന്‍ കാഴ്ചകള്‍ മങ്ങിടുന്നു.
ധര്‍മ്മവും; അധര്‍മ്മവും
വേര്‍തിരിവില്ലാതെ
നാടിനെ നിത്യം നയിച്ചിടുന്നു.

റോട്ടറി ക്ളബ് തിരുവനന്തപുരം സബര്‍മന്‍ അംഗങ്ങള്‍ വിദേശയാത്രയ്ക്ക് പുറപ്പെട്ടു

റോട്ടറി ക്ളബ് തിരുവനന്തപുരം സബര്‍മന്‍ അംഗങ്ങള്‍ പ്രസിഡന്റ് അലക്സ് കുഞ്ഞുകുഞ്ഞിന്റെ നേതൃത്വത്തില്‍ ശ്രീലങ്ക, തായ്ലന്റ് മുതലായ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്തുനിന്ന് യാത്രപുറപ്പെട്ടു. കുടുംബാംഗങ്ങളടങ്ങിയ 57 പേരുടെ സംഘമാണ് യാത്ര പുറപ്പെട്ടത്. ഒക്ടോബര്‍ ആറിന് വിദേശപര്യടനം പൂര്‍ത്തിയാക്കി മടങ്ങിയെത്തി.

PHASES Ms. Shaleen Mariam Mathew

I wish, I could disappear...
from this fake world,
where the people used to cover their faces;
from the reality, including ''ME''....
Thousands and thousands of reasons
appear in the front stage to make a lie;
and only one and only one reason is enough
for a truth... but nobody has that one reason.
Best of best technologies where brought
but our world is going for the worst
where every one goes behind for their pride
Living for long in such drastic world
is not possible, and i wish i could disappear
And i wish i could disappear
From the different 'PHASES'

Bhavageetham

മാസവാരഫലവിചാരം

ഒരാള്‍ ജനിച്ച സമയത്ത് ഉണ്ടായിരുന്ന ഗ്രഹസ്ഥിതികള്‍ അയാളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനമാണ് ജാതക ഫലനിരീക്ഷണത്തിലൂടെ നാം കണ്ടെത്തുന്നത്. അതോടൊപ്പം തന്നെ, ഇപ്പോള്‍ സൂര്യനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍ വളരെയേറെ ഗുണദോഷാനുഭവങ്ങള്‍ക്കു കാരണമായ സ്വാധീനം നമ്മളില്‍ ഉണ്ടാകുന്നുണ്ട്. (ഉദാ: ചന്ദ്രന്റെ സ്വാധീനം മൂലമുണ്ടാകുന്ന വേലിയേറ്റവും വേലിയിറക്കവും) ഇതിന് ഗോചരഫലമെന്നാണു പറയുന്നത്. ദശാഫലത്തോടും പ്രശ്നചിന്തയോടുമൊപ്പം ഗോചരഫലം കൂടെ ഘടിപ്പിച്ചാണ് ജ്യോതിഷികള്‍ ഫലപ്രവചനം നടത്തുന്നത്. അതില്‍ ഗുരു (വ്യാഴന്‍), ശനി എന്നീ ഗ്രഹങ്ങളുടെ ഫലങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നു.

അപ്പച്ചന് വിട

ഇന്ത്യന്‍ സിനിമയില്‍ ആദ്യത്രിമാന ചലച്ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ അണിയിച്ചൊരുക്കിയ നവോദയ അപ്പച്ചന് കേരളം വിട നല്കി.

ഹിസ്റ്റോറിയ അവാര്‍ഡ് നേടി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ചരിത്രവിഭാഗം പ്രൊഫ. എ. നബീസത്തുബീവിക്ക് ഹിസ്റോറിയ പുര്സകാരം നല്‍കി ആദരിച്ചു. മലയാളത്തില്‍ ഇസ്ലാമിക ആദര്‍ശങ്ങള്‍ എന്ന ഗ്രന്ഥം രചിച്ചതിനാണ് പ്രൊഫ. നബീസത്തുബീവിക്ക് ഹിസ്റോറിയ പുരസ്കാരം നല്‍കിയത്.

കൊല്ലരുതേ ഈ സ്വര്ണ്ണമുട്ടയിടുന്ന താറാവിനെ വിനോദസഞ്ചാരമേഖല

കൊല്ലരുതേ ഈ സ്വര്ണ്ണമുട്ടയിടുന്ന താറാവിനെ
വിനോദസഞ്ചാരമേഖല ഒരു ആഗോള ഉല്പന്നമാണ് ഇന്ന്. ടൂറിസം സമാധാനത്തിലേക്കുള്ള പാസ്പോര്ട്ട് എന്നാണ് ഐക്യരാഷ്ട്രസംഘടന വിശേഷിപ്പിച്ചത്. "ഒരു ടൂറിസ്റിനെ സ്വീകരിക്കൂ; ഒരു സുഹൃത്തായി തിരിച്ചയ്ക്കൂ'' എന്നാണ് ടൂറിസം പ്രോത്സാഹനത്തിന്റെ പ്രാധാന്യം അറിയിച്ച് ജവഹര്ലാല് നെഹ്രു പറഞ്ഞത്. വെറുതെ ഒരു സ്ഥലം കാണാന് ആളുകള് ഒരിടത്ത് എത്തുന്നതുമാത്രമല്ല അതിന്റെ പ്രാധാന്യം. ആ പ്രദേശത്തെ ജനജീവിതം, തൊഴില്, സംസ്കാരം എല്ലാം കാണുകയും അറിയുകയും പരിപോഷിപ്പിക്കുകയും ഇതിലൂടെ സംഭവിക്കുന്നു.

ഇവന്‍ മേഘരൂപന്‍

ഇവന്‍ മേഘരൂപന്‍
ഭൂമിയില്‍ കാലുറപ്പിക്കാത്ത വശ്യമായ ആകാശപാതയില്‍ ഒരിടത്ത് രൂപം പൂണ്ടും പിന്നെ മാഞ്ഞ് മറ്റൊരു മാനച്ചരുവില്‍ ചന്തം ചാര്‍ത്തിതടത്തുകൂടുകയും ചെയ്യുന്ന മേഘരൂപമായി അലഞ്ഞു നടന്ന ഒരു അക്ഷരനക്ഷത്രത്തിന്റെ ജീവിതയാത്രയുടെ അനുയാത്രയാണ് പി. ബാലചന്ദ്രന്റെ “ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രം.

അഗസ്ത്യകൂടം

അഗസ്ത്യകൂടം അല്ലെങ്കില്‍ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 ല്‍ മീറ്റര്‍ ഉയരുമുണ്ട് അഗസ്ത്യകൂടത്തിന്. കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ഈ കൊടുമുടി. തമിഴ്നാട്ടിലെ തിരുനെല്‍വേലി കന്യാകുമാരി എന്നീ ജില്ലകളിലും കേരളത്തിലെ തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്.

കുട്ടികള്‍ക്കുവേണം പോഷകാഹാരം

പഠിക്കാനായാലും കളിക്കാനായാലും കുട്ടികള്‍ക്ക് പോഷകഗുണമേന്മറെയുള്ള ഭക്ഷണം ആവശ്യമാണ്. പഠിക്കുന്ന കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. അസ്ഥികളുടെയും മസിലുകളുടെയും വളര്‍ച്ചയ്ക്കുമാത്രമല്ല ബുദ്ധിവളര്‍ച്ചയ്ക്കും നല്ല ഭക്ഷണം കുട്ടികള്‍ക്ക് കൂടിയേതീരൂ.
പഴയകാലത്തെ അപേക്ഷിച്ച് ഇന്നുള്ള കുട്ടികള്‍ മാനസികമായി വളരെ അധ്വാനിക്കുന്നവരാണ്. അതിനാല്‍ സമീകൃത ആഹാരമാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ആവശ്യം. പാല്‍, പാലുല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറി, സംസ്കരിച്ച പഴങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

ഗ്രാന്‍ഡ് കേരളയില്‍ ഇനി ഓണ്‍ലൈന്‍ ഷോപ്പിംഗും

ഗ്രാന്‍ഡ് കേരളയില്‍ ഇനി ഓണ്‍ലൈന്‍ ഷോപ്പിംഗും
ഓണ്‍ലൈന്‍ ഷോപ്പിംഗിനുള്ള സൌകര്യവും ഏര്‍പ്പെടുത്തി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

തുളസിയുടെ തമാശകള്‍ പ്രകാശനം ചെയ്തു

പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച, ചലച്ചിത്ര - സിരീയല്‍ നടന്‍ കൊല്ലം തുളസി എഴുതിയ 'തുളസിയുടെ തമാശകള്‍' എന്ന ഹാസ്യകൃതിയുടെ പ്രകാശനം തിരുവനന്തപുരത്ത് വച്ച് നടന്നു.

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്

പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം തികയുന്നു. അടുത്തമാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നുപോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല

കുവൈത്തില്‍ സന്ദര്‍ശകവിസയ്ക്ക് തുക ഈടാക്കുന്നു

സന്ദര്‍ശകവിസകളില്‍ രാജ്യത്ത് എത്തുന്നവരില്‍ നിന്നും പ്രത്യേകതുക ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് ടൂറിസ്റ് വിസയ്ക്ക് 100 ദിനാറും കമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കുള്ള വിസയ്ക്ക് 120 ദിനാറും ഈടാക്കും. ആഭ്യന്തരമന്ത്രാലയതീരുമാനം മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുകയും തുടര്‍ന്ന് ഇടവേളയ്ക്കുശേഷം ചേരുന്ന നിയമനിര്‍മ്മാണസമിതി നിയമം പ്രാബല്യത്തില്‍വരുത്തുന്നതാണെന്നും വക്താവ് വെളിപ്പെടുത്തി.

വേള്‍ഡ് മലയാളി കൌണ്‍സില്‍ കൊല്ലം മെട്രോ ഉദ്ഘാടനം

കൊല്ലം: വേള്‍ഡ് മലയാളി കോണ്‍ഗ്രസ്സിന്റെ കൊല്ലം മെട്രോ ശാഖയുടെ ഉദ്ഘാടനം സെപ്തംബര്‍ 27 നു കൊല്ലം രാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡബ്ള്യൂ. എം. സി ഗ്ളോബല്‍ പ്രസിഡന്റ് വി. സി. പ്രവീണ്‍ നിര്‍വ്വഹിച്ചു. പ്രൊജക്ട് യൂണിറ്റ് ഉദ്ഘാടനം ഡബ്ള്യൂ. എം. സി ഇന്ത്യാ റീജയണല്‍ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങരയും ബുളറ്റിന്‍ റിലീസ് കൊല്ലം മേയര്‍ പ്രസന്ന ഏണസ്റും നിര്‍വഹിച്ചു.

മൂല്യച്യുതിയുടെ ആഗോളവത്കരണം ഹരികുമാര്‍

മൂല്യാധിഷ്ഠിതം എന്ന വാക്ക് നമ്മുടെ നിഘണ്ടുവില്‍ നിന്നും അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്ന ഒരവസ്ഥയിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സകലമേഖലകളിലും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിന് സാംസ്കാരികമെന്നോ, വിദ്യാഭ്യാസപരമെന്നോ, സാമൂഹികമെന്നോ, സാമ്പത്തികമെന്നോ ഒരു വേര്‍തിരിവ് നമുക്ക് കാണുവാന്‍ സാധിക്കുകയില്ല. അടുത്തകാലത്ത് നടന്ന ഒരു ഉദാഹരണം തന്നെ നമുക്ക് വിലയിരുത്താം.

ഫാറ്റി ലിവര്‍ പ്രതിരോധിക്കാന്‍

മദ്യം ഒഴിവാക്കുക
അമിതവണ്ണം കുറയ്ക്കുക
ഫ്രൈ ചെയ്ത ആഹാരങ്ങള്‍ ഉപേക്ഷിക്കുക
പാക്കേജ് ആഹാരങ്ങള്‍ ഒഴിവാക്കുക.
ന്യൂഡില്‍സ്, കേക്കുള്‍ തുടങ്ങിയ മധുരപലഹാരങ്ങള്‍ കുറയ്ക്കുക.

ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ മെസെയില്‍ ഇന്ത്യ ഡേ ആഘോഷിച്ചു

ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ മെസെയില്‍ ഇന്ത്യ ഡേ ആഘോഷിച്ചു

നാട്ടില്‍ നിന്നു വാങ്ങു, സമ്മാനങ്ങള്‍ നേടൂ

കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓണക്കാലത്ത് ഉപയോക്താക്കള്‍ക്കായി നടപ്പാക്കിയ സമ്മാനപദ്ധതികള്‍ക്ക് മികച്ച പ്രതികരണം. "നാട്ടില്‍ നിന്ന് വാങ്ങൂ, ഓള്‍ട്ടോ കാറില്‍ പറക്കൂ'' എന്ന പേരില്‍ എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിലും നാട്ടില്‍നിന്നു വാങ്ങു, സ്വര്‍ണ്ണസമ്മാനങ്ങള്‍ നേടൂ എന്ന പേരില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലുമാണ് തുടക്കമെന്ന നിലയില്‍ പദ്ധതി നടപ്പിലാക്കിയത്. 301 ഗ്രാം സ്വര്‍ണ സമ്മാനങ്ങളായിരുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഉപയോക്താക്കള്‍ക്കായി ഭാഗ്യസമ്മാനം. പുറമെ വമ്പന്‍ ബ്രാന്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഉഗ്രന്‍ സമ്മാനങ്ങളും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം.

കൊച്ചുകോവളം ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നില്ല

വെള്ളായണി കാര്‍ഷിക കോളേജില്‍ നടപ്പാക്കാനുദ്ദേശിച്ച ടൂറിസം പദ്ധതി എങ്ങു മെത്തിയില്ല. ഫാം ടൂറിസം പ്രോത്സാഹിപ്പി ക്കുന്നതിന്റെ ഭാഗമായാണ് കാര്‍ഷിക കോളേജിന്റെ സഹകരണത്തോടെ വിജ്ഞാ നവും വിനോദവും ഒരുമിച്ച് നടപ്പാക്കുക എന്ന ഉദ്ദേശത്തില്‍ പദ്ധതി ആസൂത്രണം ചെയ്തത്. കാര്‍ഷിക കോളേജിന് വരുമാനം നേടിക്കൊടു ക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നു. കൊച്ചുകോവളം എന്ന് പേര്‍ നല്‍കി രാഷ്ട്രീയ കൃഷി വികാസ്യോജനയുടെ കീഴിലാണ് പദ്ധതി തയ്യാറാക്കിയത്.

മാലിന്യസംസ്കരണത്തിന് പുത്തന്‍ സാങ്കേതികവിദ്യയുമായി റെനോവ

ഗ്രീന്‍ കേരള മുദ്രാവാക്യവുമായി മാലിന്യസംസ്കരണത്തിന് പുത്തന്‍ സാങ്കേതിക വിദ്യയുമായി റെനോവ ഫുഡ് വേസ്റ് ഡിസ്പോസര്‍ വിപണിയിലെത്തി. വീടിന്റെ അടുക്കളയില്‍ മിച്ചംവരുന്ന ആഹാരാവശിഷ്ടങ്ങള്‍ പരിസരം മലിനീകരണം സംഭവിക്കാതെ പുറംതള്ളാന്‍ അമേരിക്കന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് റെനോവ ഫുഡ് വേസറ്റ് ഡിസ്പോസര്‍ വിപണിയിലെ ത്തിയത്. ബാംഗ്ളൂര്‍ ആസ്ഥാനമായ റെനോവ ഹോം വാല്യൂ അപ്ളയന്‍സ് ആണ് ഡിസ്പോസര്‍ വിപണിയിലെത്തിച്ചത്.

ജസ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് തിരുവനന്തപുരം പൌരാവലി നല്‍കിയ സ്വീകരണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിനു വേണ്ടി അഡ്വ. നടക്കല്‍ ശശി, ഷാജി എം. മാത്യു തുടങ്ങിയവര്‍ പൊന്നാട അണിയിക്കുന്നു

ജസ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് തിരുവനന്തപുരം പൌരാവലി നല്‍കിയ സ്വീകരണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിനു വേണ്ടി അഡ്വ. നടക്കല്‍ ശശി,
ഷാജി എം. മാത്യു തുടങ്ങിയവര്‍ പൊന്നാട അണിയിക്കുന്നു

മാലിന്യസംസ്കരണത്തിന്കോര്‍പ്പറേഷന്‍ രൂപീകരിക്കണം വേള്‍ഡ് മലയാളി കൌണ്‍സില്‍

മാലിന്യം ഇന്ന് നമ്മുടെ സമൂഹത്തില്‍ വലിയ പ്രശ്നം സൃഷ്ടിച്ചു കൊണ്ടിരിക്കുക യാണ്. നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു മാലിന്യം. ഉപയോഗശൂന്യമായതെന്തും വേണ്ടവിധം സംസ്കരിക്കാന്‍ കഴിയാതെ വന്നാല്‍ അത് മാലിന്യമായി. സംസ്കാരമുള്ള ഏതു ജനവിഭാഗ ങ്ങളും തങ്ങളുടെ മാലിന്യത്തെ വേണ്ടവിധം സംസ്കരിക്കുകയാണു പതിവ്. എന്നാല്‍ കേരളത്തില്‍ ഇന്ന് മാലിന്യസംസ്കരണം ഫലപ്രദമായി നടക്കുന്നില്ലെന്ന് നമുക്ക് അറിയാം. മാത്രമല്ല, ഫലപ്രദമായ സംസ്കരണ സംവിധാനം ഇല്ലാത്തതിനാല്‍ ഏതു തരത്തിലുള്ള മാലിന്യവും പൊതുസ്ഥലങ്ങളിലും നദികളിലും ജലാശയങ്ങളിലും വഴിയോര ങ്ങളിലും വലിച്ചെറിയുന്ന ഒരു പ്രവണത സമൂഹത്തില്‍ വ്യാപിച്ചുകഴിഞ്ഞു. പണ്ട് സുരക്ഷി തമായിരുന്ന കക്കൂസ് ടാങ്കുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. കക്കൂസ് ടാങ്കുകളിലെ മാലിന്യം ലോറികളില്‍ സംഭരിച്ച് വഴിയോര ങ്ങളിലും, കനാലുകളിലും നദികളിലും കായലുകളിലും ഒഴുക്കുകയാണ്.